2023ൽ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി കൈകാര്യം ചെയ്തത് 379 പരാതികൾ
മസ്കത്ത്: 2023ൽ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) കൈകാര്യം ചെയ്തത് 379 പരാതികൾ. ലഭിച്ചതിലേറെ വിമാനം റദ്ദാക്കൽ പരാതികളാണെന്ന് അധികൃതർ അറിയിച്ചു. 93 പരാതികളാണ് ഈ തരത്തിൽ ലഭിച്ചത്. 90 പരാതികൾ വിമാനം വൈകുന്നത് സംബന്ധിച്ചും ലഭിച്ചു.Civil Aviation Authority
ലഗേജ് നഷ്ടമായതോ കേടുപറ്റിയതോ ആയതുമായി ബന്ധപ്പെട്ട് 69 പരാതികളും അധികൃതർക്ക് ലഭിച്ചു. സ്ഥിരീകരിച്ച സീറ്റ് നിഷേധിച്ചതിനെക്കുറിച്ചുള്ള 61 പരാതികളും ഉയർന്നു. യാത്രാ ടിക്കറ്റുമായി ബന്ധപ്പെട്ട നാല് പരാതികൾ എത്തിയപ്പോൾ, വിമാന റൂട്ട് മാറ്റവുമായി ബന്ധപ്പെട്ട മൂന്ന് പരാതികളും മറ്റ് 59 പരാതികളും ലഭിച്ചു.