കോഴിക്കോട് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ചു; രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. സൗത്ത് കൊടുവള്ളിയിലാണ് അപകടം സംഭവിച്ചത്. ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. പുലര്‍ച്ചെ 4.45നാണ് അപകടം സംഭവിച്ചത്. മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
ബൈക്ക് ഇലക്ട്രിക പോസ്റ്റിലിടിച്ച ആഘാതത്തില്‍ തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരിച്ച രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണ് മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ തടസമായത്. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയാനായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.