പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തില്‍ കുട്ടി കൊല്ലപ്പെട്ട സംഭവം; റോഡ് ഉപരോധിച്ച് നാട്ടുകാര്‍

തമിഴ്‌നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ മൂന്നുവയസുകാരി മരിച്ച സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ ചേരമ്പാടിയിലും ഗൂഡല്ലൂരും റോഡ് ഉപരോധിച്ചു. നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഇന്നലെ  വൈകുന്നേരമാണ് പന്തല്ലൂർ തൊണ്ടിയാളത്തില്‍ അമ്മയ്ക്കൊപ്പം പോകുകയായിരുന്ന മൂന്നു വയസുകാരനെയാണ് പുലി ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പന്തല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.

കഴിഞ്ഞ ഒരുമാസത്തോളമായി പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ നാല് യുവതികളേയും ഒരു പെൺകുട്ടിയേയും പുലി ആക്രമിച്ചിരുന്നു. സമീപകാലത്ത് വയനാട് വാകേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ പ്രജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. മൃതദേഹത്തിന്റെ ഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിലായിരുന്നു. പശുവിന് പുല്ലുവെട്ടാൻ പോയതായിരുന്നു പ്രജീഷ്. തിരിച്ചെത്താത്തിനെത്തുടർന്ന് സഹോദരൻ അന്വേഷിച്ച് പോയപ്പോഴാണ് വയലിൽ പാതി ഭക്ഷിച്ച നിലയിൽ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *