രണ്ടാം പകുതിയിൽ ടീം ഗ്രൗണ്ടിലിറങ്ങാൻ വൈകി; അർജന്റീനൻ പരിശീലകന് വിലക്കും പിഴയും

In the second half, the team took the field late;  Argentina coach banned and fined

ന്യൂയോർക്ക്: അർജന്റീനൻ പരിശീലകൻ ലയണൽ സ്‌കലോണിക്ക് കോപ അമേരിക്കയിലെ ഒരു മത്സരത്തിൽ നിന്ന് സസ്‌പെൻഷൻ. ആദ്യ രണ്ട് മത്സരങ്ങളിൽ രണ്ടാം പകുതിയിൽ ടീം കളത്തിലിറങ്ങാൻ വൈകിയതിനാണ് നടപടി. പിഴ ശിക്ഷയും നേരിടേണ്ടിവരും. കോൺമബോളാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതോടെ പെറുവിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം സ്‌കലോണി ഗ്യാലറിയിലിരുന്ന് കാണേണ്ടിവരും. അസിസ്റ്റന്റ് പരിശീലകൻ പാബ്ലോ ഐമറനാകും പകരം ചുമതല.

കാനഡക്കും ചിലിക്കുമെതിരായ മത്സരത്തിൽ ടീം ഇറങ്ങാൻ വൈകിയതാണ് പരിശീലകന് വിലക്ക് ലഭിക്കാൻ കാരണം. പെറുവിനെതിരായ മത്സരത്തിൽ സ്റ്റേഡിയത്തിൽ പ്രവേശിക്കാമെങ്കിലും കളിക്കാരുമായി സംസാരിക്കുന്നതിനോ ലോക്കർ റൂമിൽ കയറാനോ അനുവാദമുണ്ടാകില്ല. മത്സരത്തിന് മുൻപായുള്ള പത്രസമ്മേളനത്തിലും പങ്കെടുക്കാനാവില്ല. 15,000 ഡോളറാണ് പിഴ ചുമത്തിയത്.

അതേസമയം, കോപ അമേരിക്കയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച അർജന്റീന ഇതിനകം ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *