വാരാണസിയിൽ വോട്ടിങ് മെഷീനിലെ കോൺഗ്രസ് ചിഹ്നത്തിന് നേരെയുള്ള ബട്ടണിൽ ടേപ്പ് ഒട്ടിച്ചതായി പരാതി

 

voting machine

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി മണ്ഡലത്തിലെ ചില ബൂത്തുകളിൽ കോൺഗ്രസ് ചിഹ്നത്തിന് നേരെയുള്ള ബട്ടണിൽ ടേപ്പ് ഒട്ടിച്ചതായി പരാതി. കോൺഗ്രസ് പ്രവർത്തകരും വോട്ടർമാരുമാണ് പരാതിയുമായി രംഗത്തെത്തിയത്. വാരാണസിയിലെ റൊഹാനിയയിൽ 191, 192, 193 ബൂത്തുകളിലാണ് കോൺഗ്രസ് ചിഹ്നത്തിന് നേരെയുള്ള ബട്ടനിൽ കൃത്രിമം നടത്തിയതായി ആരോപണമുയർന്നത്.voting machine

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി കോൺഗ്രസ് അധ്യക്ഷനായ അജയ് റായിയും തമ്മിലാണ് വാരാണസിയിൽ പ്രധാനമായും ഏറ്റുമുട്ടുന്നത്. തുടർച്ചയായ മൂന്നാം വിജയം തേടിയാണ് മോദി വാരാണസിയിൽ കളത്തിലിറങ്ങുന്നത്. എന്നാൽ ഇത്തവണ മോദിയെ വീഴ്ത്തുമെന്നാണ് അജയ് റായിയുടെ അവകാശവാദം. മോദി വാരാണസിക്കായി ഒന്നും ചെയ്തിട്ടില്ലെന്നും എല്ലാം നൽകിയത് ഗുജറാത്തികൾക്കാണെന്നും അജയ് റായ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *