അവശ്യ സാധനങ്ങളുടെ വില വർദ്ധനവ്; സായാഹ്ന ധർണ നടത്തി കൊടിയത്തൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്

പച്ചക്കറി ഉള്‍പ്പെടെ അവശ്യ സാധനങ്ങളുടെ വില ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍
കൊടിയത്തൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് നേതൃത്വത്തിൽ സായാഹ്ന ധർണ തിരുവമ്പാടി മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി വിഎ നസീർ ഉദ്ഘാടനം ചെയ്തു. (Increase in prices of essential commodities; Kodiathur Panchayat Muslim League staged an evening dharna)

ചടങ്ങിൽ മുസ്ലിം ലീഗ് പ്രസിഡന്റ് എൻ കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് നേതാകളായ മജീദ് പുതുക്കുടി, കെ പി അബ്ദുറഹിമാൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം ടി റിയാസ്, ആയിശ ചേലപ്പുറത്ത്, ഫാത്തിമ, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ പി പി ഉണ്ണിക്കമ്മു, എൻ ജമാൽ, പി സി നാസർ, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ പി ടി കുഞ്ഞിരായിൻ തുടങ്ങിയവർ സംസാരിച്ചു . ചടങ്ങിൽ മുസ്ലിം പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി മജീദ് മുലത്ത് സ്വഗതവും ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി അസീസ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *