ഒമാനിൽ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വർധന

Oman

മസ്‌കത്ത് : ഒമാനിൽ ബലി പെരുന്നാൾ അവധി ദിനങ്ങളിൽ മുവാസലാത്തിന്റെ പൊതുഗതാഗതം ഉപയോഗിച്ചത് ഒരു ലക്ഷത്തിലധികം യാത്രകാർ. സാധാരണക്കാരായ ആളുകളും കുറഞ്ഞ വരുമാനക്കാരായി പ്രവാസികളുമാണ് മുവാസലാത്ത് സർവീസുകൾ കൂടുതലായി ഉപയോഗപ്പെടുത്തിയത്.Oman

പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നവർ ഒമാനിൽ വർധിച്ചുവരികയാണ്. വിവിധ റൂട്ടുകളിലായി മുവാസലാത്ത് ബസിൽ പന്ത്രണ്ടായിരത്തിലധികവും ഫെറി സർവീസുകളിൽ ഏഴായിരത്തിലധികം ആളുകളും പെരുന്നാൾ അവധി ദിനങ്ങളിൽ യാത്രചെയ്തു. സമീപ കാലത്തെ പൊതുഗതാഗത സേവനങ്ങളുടെ ഉപയോഗത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് റിപ്പോർട്ട് പറയുന്നു. രണ്ടാം പെരുന്നാളിന് 19,000-ത്തിലധികം യാത്രക്കാരാണ് ബസ് സർവീസുകൾ ഉപയോഗപ്പെടുത്തിയത്. റൂവി മബേല റൂട്ടിൽ 17,800-ത്തിലധികം ആളുകൾ യാത്ര നടത്തി. ഫെറി സർവീസിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്തത് ശന്നാഹ്-മസീറ റൂട്ടിലായിരുന്നു. 5,900 ആളുകളാണ് ഈ റൂട്ടിൽ യാത്ര ചെയ്തത്. ഫെറികളിൽ 1,625ടൺ ചരക്കുകളും 1,878 വാഹനങ്ങളും കൈമാറ്റം ചെയ്തതായി മുവാസലാത്ത് അറിയിച്ചു. മുവാസലാത്തിന്റെ ബസ്,ഫെറി സർവീസുകൾ കഴിഞ്ഞ വർഷം ഉപയോഗപ്പെടുത്തിയത് നാലര ദശലക്ഷത്തോളം യാത്രക്കാരെന്ന് റിപ്പോർട്ട്. 2022ൽ യാത്രക്കാരുടെ എണ്ണം മുന്ന് ദശലക്ഷം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *