ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശം; ചോദ്യം ചെയ്ത യുവതിക്ക് മര്‍ദനം

message

കോഴിക്കോട്: ഓമശ്ശേരിയില്‍ ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല മെസ്സേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദനം. നടമ്മല്‍ പൊയില്‍ സ്വദേശിയായ യുവതിയുടെ കണ്ണിനും തലയ്ക്കും പരിക്കേറ്റു. ഒമശ്ശേരി ചെറുവോട്ട് മിർഷാദ് എന്നയാള്‍ക്കെതിരെയാണ് പരാതി.message

അശ്ലീല മെസ്സേജ് അയക്കുന്നത് യുവതി ചോദ്യം ചെയ്തു. മെസ്സേജ് തുടര്‍ന്നതോടെ ഇക്കാര്യം യുവാവിന്റെ വീട്ടില്‍ അറിയിച്ചു. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച നടമ്മല്‍ പൊയില്‍ ഗ്രൗണ്ടിനടുത്ത് വെച്ചാണ് യുവതി ക്രൂരമര്‍ദനത്തിനിരയായത്. മിർഷാദ് ഒളിവിലാണ്. കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *