അന്താരാഷ്ട്ര മ്യൂസിയം ദിനം: ദാഖിലിയയിൽ പുരാവസ്തു പ്രദർശനം തുടങ്ങി
പുരാവസ്തു കണ്ടെത്തലുകളുടെ സ്ഥിരം പ്രദർശനം ദാഖിലിയ ഗവർണറേറ്റിൽ തുടങ്ങി. ചടങ്ങിന്റെ സ്പോൺസറായ നിസ്‌വ ഗവർണർ ഷെയ്ഖ് സാലിഹ് ബിൻ ദിയാബ് അൽ റുബാഈ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് കണ്ടെത്തിയ വിവിധയിനം മൺപാത്രങ്ങളും ഇരുമ്പ് കഷണങ്ങളും ഉൾപ്പെടെയുള്ള അപൂർവ വസ്തുക്കളാണ് പ്രദർശനത്തിലുള്ളതെന്ന് ദാഖിലിയ പൈതൃക, ടൂറിസം വകുപ്പിലെ പുരാവസ്തു, മ്യൂസിയം വിഭാഗം മേധാവി സഈദ് ബിൻ സാലിം അൽ ജാദിദി പറഞ്ഞു. സ്വകാര്യ മ്യൂസിയം ഉടമകളുടെ പങ്കാളിത്തത്തോടെയാണ് പ്രദർശനം നടത്തുന്നത്.Museum Day:
‘മ്യൂസിയങ്ങൾ വിദ്യാഭ്യാസത്തിനും ശാസ്ത്രീയ ഗവേഷണത്തിനും’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ഈ വർഷത്തെ അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം നടക്കുന്നത്.