IPL 2024: ഡിസിയെ തളയ്ക്കാന്‍ കെകെആറിനാവുമോ? ടോസ് ഏഴ് മണിക്ക്
കൊല്‍ക്കത്ത: ഐപിഎല്ലില്‍ മോശം തുടക്കത്തിനു ശേഷം ഇപ്പോള്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പിടിച്ചുകെട്ടാന്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഇറങ്ങുന്നു. കെകെആറിന്റെ ഹോംഗ്രൗണ്ടായ ഈഡന് ഗാര്‍ഡന്‍സില്‍ രാത്രി 7.30 മുതലാണ് ഈ സൂപ്പര്‍ പോരാട്ടം. പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരാണ് കെകെആറെങ്കില് ഡിസി ആറാമതാണ്.IPL
പക്ഷെ ഇരുടീമുകള്‍ക്കും 10 പോയിന്റ് വീതമാണുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റാണ് കെകെആറിനെ മുന്നിലെത്തിച്ചത്. ഇന്നു കെകെആറിനെ തോല്‍പ്പിക്കാനായാല്‍ റിഷഭ് പന്തിനും 12 പോയിന്റോടെ ഒറ്റയടിക്കു രണ്ടാംസ്ഥാനത്തേക്കു കുതിക്കാം. എന്നാല്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ രണ്ടു പോയിന്റോടെ പ്ലേഓഫിലേക്കു ഒരുപടി കൂടി അടുക്കാനായിരിക്കും കെകെആറിന്റെ ശ്രമം. ജയിച്ചാല്‍ 12 പോയിന്റോടെ അവര്‍ക്കു രണ്ടാംസ്ഥാനം ഭദ്രമാക്കാം.