ഇരട്ട സ്ഫോടനത്തിൽ വിറങ്ങലിച്ച് ഇറാൻ; കൊല്ലപ്പെട്ടവരുടെ എണ്ണം 103 കടന്നു
തെഹ്റാൻ: ഇറാനിൽ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 കടന്ന്. 170 ലേറെ പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.. അതെ സമയം മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ഇറാനിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
കെർമാൻ പ്രവിശ്യയിലുള്ള ഇറാൻ റെവല്യൂഷനറി ഗാർഡ് കമാൻഡർ ആയിരുന്ന ഖാസിം സുലൈമാനിയുടെ സ്മാരക കുടീരത്തിന് സമീപത്താണ് സ്‌ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ പ്രദേശത്ത് ആയിരങ്ങൾ എത്തിയിരുന്നു. അവർക്കിടയിലാണ് റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. സ്ഫോടനത്തിനു പിന്നിൽ പുതിയ ഗൂഢാലോചനയെന്ന് ഇറാൻ ആഭ്യന്തര മന്ത്രി.വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് കെർമാൻ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സുലൈമാനിയുടെ സ്മാരകത്തിൽ നിന്ന് 700 മീറ്റർ ദൂരയൊണ് ആദ്യ സ്ഫോടനം നടന്നതെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിംറിപ്പോർട്ട് ചെയ്യുന്നു. പ്രാദേശിക സമയം വൈകുന്നേരം 3.04 നാണ് ആദ്യസഫോടനമുണ്ടായത്. 13 മിനിട്ടുകൾക്ക് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്.
നടന്നത് ഭീകരാക്രമണമെന്ന് കെർമാൻ ഗവർണറും വ്യക്തമാക്കി. സ്ഫോടത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരുമായി ആശുപത്രികളിലേക്ക് പായുന്ന ആംബുലൻസുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.