വൈദ്യുതി മുടങ്ങിയോ, കെഎസ്ഇബി ഓഫീസിൽ വിളിച്ചിട്ട് കിട്ടുന്നില്ലേ, ഈ നമ്പറിൽ വിളിക്കു, കിട്ടും

 

തിരുവനന്തപുരം: മഴ കനത്തതോടെ പലയിടങ്ങളിലും കാറ്റിലും മരം ഒടിഞ്ഞ് വീണ് പോസ്റ്റുകൾ ഒടിഞ്ഞും ലൈനുകൾ പൊട്ടിയും മറ്റും വെദ്യുതി മുടങ്ങുന്നത് പതിവാണ്. വ്യാപകമായി മരം ഒടിയുന്നതും മറ്റും കാരണം കെഎസ്ഇബി ജീവനക്കാർക്ക് നിന്ന് തിരിയാൻ സമയമില്ലാത്ത അവസ്ഥയാണ്.

വൈദ്യുതി മുടങ്ങിയാലുടൻ തുടരെ തുടരെ വിളികൾ വരുന്നതിനാൽ പലർക്കും കെഎസ്ഇബി ഓഫീസുകളിൽ വിളിച്ചാൽ കിട്ടാത്ത അവസ്ഥയാണ്. വിളിച്ചാൽ മന:പൂർവം എടുക്കാത്തതാണെന്ന പരാതിയും ഉണ്ട്. ഈ സാഹചര്യത്തിലാണ് കെഎസ്ഇബി ഓഫീസിൽ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ വിളിക്കാനുള്ള നമ്പർ മന്ത്രി കെ.കൃഷ്ണൻ കുട്ടി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

 

1912 എന്ന നമ്പരിലോ, അല്ലെങ്കിൽ, 9496001912 എന്ന നമ്പറിലോ വിളിച്ച് അറിയിക്കാം. ​അതല്ലെങ്കിൽ 9496001912 എന്ന നമ്പരി​ലെ വാട്സ് ആപ്പിലേക്ക് മെസേജ് അയക്കാം. വൈദ്യുതി സംബന്ധമായ അപകടമോ, അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലോ അറിയിക്കണം. 9496010101 എന്ന എമർജൻസി നമ്പറിലും അറിയിക്കാം. ഈ നമ്പർ അടിയന്തരസ​ന്ദേശങ്ങൾ അറിയിക്കാനുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *