ഇറാൻ ഖുദ്‌സ് ഫോഴ്‌സിനെ ലക്ഷ്യമിട്ട് ബെയ്‌റൂത്തിൽ ഇസ്രായേൽ വ്യോമാക്രമണം
ബെയ്‌റൂത്ത്: ലെബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിന് സമീപം സിൽ ഗ്രാമത്തിൽ ഇസ്രായേൽ വ്യോമാക്രമണം. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഐഡിഎഫ് അറിയിച്ചു. ഇസ്രായേൽ പൗരൻമാരെയും സൈന്യത്തെയും ആക്രമിക്കാൻ ലക്ഷ്യമിട്ട് ആയുധ കള്ളക്കടത്ത് നടത്തിയവരെയാണ് ആക്രമിച്ചതെന്നും സൈന്യം വ്യക്തമാക്കി.Israeli
അതിനിടെ ഇറാനുമായുള്ള ആണവ ചർച്ച യുഎസ് അടുത്ത ആഴ്ച പുനരാരംഭിക്കുമെന്ന് വാർത്താ ഏജൻസിയായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. പേര് വെളിപ്പെടുത്താത്ത രണ്ട് സോഴ്‌സുകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്. യുഎസും ഇറാനും ഇത് സ്ഥിരീകരിച്ചിട്ടില്ല.