ജമാഅത്തെ ഇസ്ലാമി പ്രാദേശിക നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി പ്രാദേശിക നേതൃ പരിശീലന ക്യാമ്പ് കിഴുപറമ്പ് പള്ളിക്കുന്ന് ഹിക്മ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡണ്ട് ഡോ. നഹാസ് മാള ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി.വി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. അബൂബക്കർ, ജില്ലാ സെക്രട്ടറി വി.പി.എ. ശാക്കിർ തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു. ജില്ലാ സമിതിയംഗം ഡോ. ജാസ്മിൻ സ്വാഗതം പറഞ്ഞു. അരിക്കോട്, വാഴക്കാട്, മഞ്ചേരി ഏരിയകളിലെ പ്രാദേശിക ഭാരവാഹികളാണ് ക്യാമ്പിൽ പങ്കെടുത്തത്.