ഷഹബാസിന്റെ വീട് സന്ദർശിച്ച് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബുറഹ്മാന്‍
കോഴിക്കോട്: താമരശേരിയില്‍ വിദ്യാര്‍ഥികളുടെ മര്‍ദനത്തില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ വീട് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബുറഹ്മാൻ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫെസൽ പൈങ്ങോട്ടായി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് , എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ വാഹിദ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ഷഹബാസിന്റെ വീട് പണി പൂർത്തിയാക്കാനുള്ള കാര്യങ്ങൾ മഹല്ല് കമ്മിറ്റിയുമായി ആലോചിച്ചു ചെയ്യുമെന്ന് പി.മുജീബുറഹ്മാൻ പറഞ്ഞു.Jamaat Islami