കളമശ്ശേരി സ്‌ഫോടനം: കസ്റ്റഡി വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകനെതിരെ കേസ്
കോഴിക്കോട്: കളമശ്ശേരി സ്‌ഫോടനത്തിൽ നൽകിയ കസ്റ്റഡി വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകനെതിരെ കേസ്. മഖ്തൂബ് മീഡിയ ന്യൂസ് റിപ്പോർട്ടർ റിജാസ് എം ഷീബ സിദ്ദീഖിനെതിരെ വടകര പൊലീസാണ് കേസെടുത്തത്.
കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുസ്‌ലിം ചെറുപ്പക്കാരെ പൊലീസ് മണിക്കൂറുകളോളം തടഞ്ഞു വെച്ചുവെന്ന വാർത്ത റിപ്പോർട്ട് ചെയ്തതിനാണ് കേസെടുത്തത്. കലാപാഹ്വാനത്തിനുള്ള ഐപിസി 153 കുറ്റം ചുമത്തിയാണ് കേസ്. മക്തൂബ് മീഡിയ എഡിറ്റർ അസ്‌ലഹ് കയ്യാലക്കലിനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു വിട്ടയച്ചു.