കളമശ്ശേരി ബോംബ് സ്‌ഫോടനം: കൊല്ലപ്പെട്ടവർ എട്ടായി
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്.
ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ മൂന്ന് മണിയോടെയാണ് ലില്ലിയുടെ മരണം. നേരത്തെ മരിച്ച ജോണിന്റെ ഭാര്യയാണ്.
നേരത്തെ, ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പടെ ഏഴ് പേർ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരും ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
തൊടുപുഴ സ്വദേശി കുമാരി, പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ലിയോണ പൗലോസ്, കളമശ്ശേരി സ്വദേശി മോളി, മലയാറ്റൂർ സ്വദേശി സാലി, മകൾ ലിബിന, മകൻ പ്രവീൺ, ഇടുക്കി സ്വദേശി ജോൺ എന്നിവരാണ് മരിച്ചത്.
Also Read: കളമശ്ശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി
Also Read: കളമശ്ശേരി ഭീകരാക്രമണം; ഒരാൾ കൂടി കൊല്ലപ്പെട്ടു, മരണം ആറായി
Also Read: കളമശ്ശേരി സ്‌ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി