കനൽ ഫെസ്റ്റ് നടത്തി
വനിതാ ശിശു വികസന വകുപ്പ്, അരീക്കോട് അഡിഷണൽ ഓഫീസിന്റെയും ഇളയൂർ MAO ആർട്സ് ആൻഡ് സയൻസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കനൽ എന്ന പേരിൽ സെൽഫ് ഡിഫെൻസ് ട്രെയിനിങ്ങും, ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ആർത്തവ ശുചിത്വം സംബന്ധിച്ച ക്ലാസും സംഘടിപ്പിച്ചു. (Kanal fest was held)
കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉസ്മാൻ പി വി പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കൃഷ്ണൻ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുജീബ്, കാവനൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ അനിത രാജൻ, കോളേജ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി മുഹമ്മദലി മാസ്റ്റർ, ശിശു വികസന പദ്ധതി ഓഫീസർ സഫിയ എന്നിവർ ആശംസകൾ അർപ്പിച്ചു. Dr. സുലഫ റിഷാദ്, ശ്രീകല ഗുരുക്കൾ എന്നിവർ class കൈകാര്യം ചെയ്തു. സ്കൂൾ കൗൺസിലർ അമല റോസ് നന്ദി പറഞ്ഞു.