കേരളം വീണ്ടും ഹെലികോപ്ടർ വാടകക്കെടുക്കുന്നു
സംസ്ഥാന സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി വീണ്ടും ഹെലികോപ്റ്റർ വാടകക്ക് എടുക്കാൻ മന്ത്രിസഭാ തീരുമാനം. ഹെലികോപ്റ്ററും ക്രൂവും ഒരുമിച്ചാണ് ലീസിന് എടുക്കുക. പുതിയ കമ്പനിയെ കണ്ടെത്താൻ ടെൻഡർ വിളിക്കും. നേരത്തെ പവൻ ഹൻസിൽ നിന്ന് പ്രതിമാസം 1.6 കോടി രൂപക്കും പിന്നീട് ചിപ്സൺ ഏവിയേഷനിൽ നിന്ന് പ്രതിമാസം 80 ലക്ഷം രൂപക്കും സർക്കാർ ഹെലികോപ്റ്റർ വാടകക്ക് എടുത്തിരുന്നു. പൊലീസ് വകുപ്പിനാണ് ചുമതല. സാമ്പത്തിക പ്രതിസന്ധി കടുക്കുന്നതിനിടെയുള്ള ഈ തീരുമാനം വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെക്കും. സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണത്തിന് രൂപീകരിച്ച കമ്പനിക്ക് 6,000 കോടിയുടെ സര്‍ക്കാര്‍ ഗാരന്‍റി. ഇതുവരെ എടുത്ത 4200 കോടി വായ്പയ്ക്കും. ഇനി എടുക്കാവുന്ന 1800 കോടി വായ്പക്കുമാണ് ഗാരന്റി നൽകുക.