വെന്റിലേറ്ററിലുള്ള കേരളത്തെ പുനര്‍ജനിപ്പിക്കും -വി.ഡി. സതീശന്

എടപ്പാള്‍: വെന്റിലേറ്ററിലുള്ള കേരളത്തെ പുനര്‍ജനിപ്പിച്ച് ആരോഗ്യത്തിന്റെ ലക്ഷ്യസ്ഥാനമായി മാറ്റുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു.
യു.ഡി.എഫ് പുതുയുഗയാത്രയുടെ ജില്ല സമാപനപരിപാടിയില്‍ എടപ്പാളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയുടെ ഭരണത്തിൽ പൂച്ച പ്രസവിച്ച കേരള ഖജനാവിനെ സമ്പന്നമാക്കുക എന്നതായിരിക്കും യു.ഡി.എഫ് ഭരണത്തിൽ വന്നാൽ ആദ്യം ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.
അഷറഫ് കോക്കൂര്‍ സ്വാഗതം പറഞ്ഞു. പി.ടി. അജയ് മോഹന്‍ അധ്യക്ഷത വഹിച്ചു. എ.എം. ഷംസീര്‍, കെ.എം. ഷാജി, ആബിദ് ഹുസൈന് തങ്ങള്‍, അബ്ദുസ്സമദ് സമദാനി, സന്ദീപ് വാര്യര്‍ തുടങ്ങി പ്രമുഖര്‍ സംസാരിച്ചു. യാത്ര വൈകീട്ട് ആറിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും തിരൂരിലെ സ്വീകരണത്തിനുശേഷം രാത്രി ഒമ്പതോടെയാണ് എടപ്പാളിലേക്ക് എത്താനായത്.
