കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മാലിന്യ മുക്ത നവകേരളം; കൃഷിഭവൻ ശുചീകരിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മാലിന്യ മുക്ത നവകേരളം കാമ്പയിൻ്റെ ഭാഗമായി കുനിയിൽ പ്രഭാത് ലൈബ്രറി കിഴുപറമ്പ കൃഷിഭവൻ പരിസരം ശുചീകരിച്ചു. ലൈബ്രറി മുതിർന്നാംഗം കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് അബു വേങ്ങ മണ്ണിൽ അധ്യക്ഷത വഹിച്ചു. കുട്ടൻ പുളിക്കൽ, പി.ടി ഹുസൈൻ, നിസാർ കെ പി, സെമീർ കെ ടി, അഷ്റഫ് മുനീർ എന്നിവർ നേതൃത്വം നൽകി .