കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവ മത്സരങ്ങൾക്ക് തുടക്കമായി. ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിൻ്റൻ, ചെസ്സ് മത്സരങ്ങൾ പൂർത്തിയായി. പാസ്കോ പന്നിക്കോടിൻ്റെ ആഭിമുഖ്യത്തിൽ പന്നിക്കോട് പേൾ ഫോർട്ട് ടർഫിൽ നടന്ന മത്സരത്തിൽ 20 ഓളം ടീമുകൾ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന്, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ, മുൻ പ്രസിഡൻ്റ് വി.ഷംലൂലത്ത്, വാർഡ് മെമ്പർമാരായ കെ.ജി സീനത്ത്, രതീഷ് കളക്കുടിക്കുന്ന്, ഹരിദാസൻ പരപ്പിൽ, മജീദ് പുതുക്കുടി, മാധവൻ കുളങ്ങര തുടങ്ങിയവർ സംസാരിച്ചു. ഫൈനൽ മത്സരത്തിൽ ഫൈറ്റേഴ്സ് കൊടിയത്തൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് പാസ്കോ പന്നിക്കോട് ജേതാക്കളായി. മത്സരങ്ങൾക്ക് സി. ഫസൽ ബാബു, ശ്രീതു, ലാസിം ഷാദ്, ദിൽഷൻ പുതുക്കുടി, ഷുഹൈബ് പരപ്പിൽ, ഷഫീഖ് പരപ്പിൽ, ശ്രീജേഷ്, അജ്മൽ പന്നിക്കാേട്, ഷിജിൽ, നിഖിൽ, വിഷ്ണു കളക്കുടിക്കുന്ന്, ഉണ്ണി കൊട്ടാരത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. മോണിംഗ് ക്രിക്കറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ പിടിഎം ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരം ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ഫസൽ കൊടിയത്തൂർ, ബാബു പൊലുകുന്ന്, വി.ഷംലൂലത്ത്, റിനീഷ് കളത്തിങ്ങൽ സംസാരിച്ചു.
ക്രിക്കറ്റിൽ ന്യൂ ഹിൽ ടോപ്പ് പഴം പറമ്പ് ജേതാക്കളായി. വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ സമ്മാനങ്ങൾ വിതരണം ചെയ്തു. ബാഡ്മിൻ്റണിൽ പാസ്കോയുടെ സി.പി വിഷ്ണു ദത്തൻ – ഷഹദ് ടീമാണ് വിജയിച്ചത്. ചെസ്സ് മത്സരത്തിൽ അനു രഞ്ജജ് ഗോതമ്പ് റോഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.