‘കൊളുത്തുങ്കടാ വെടിയെ…’; തമിഴിൽ തിളങ്ങാൻ ഷെയ്ൻ, ‘മദ്രാസ്‍ക്കാരൻ’ പുതിയ അപ്ഡേറ്റ്

'Koluthungkata shote...'; Shane to shine in Tamil, 'Madraskaran' new update

ഷെയ്ൻ നിഗം നായകനാകുന്ന തമിഴ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. വാലി മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘മദ്രാസ്‍ക്കാരൻ’ എന്ന ചിത്രത്തിലൂടെയാണ് ഷെയ്ൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ ടീസർ നാളെയെത്തും. പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഷെയ്ൻ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ‘കൊളുത്തുങ്കടാ വെടിയെ…’ എന്ന ക്യാപ്ഷനും താരം അപ്ഡേറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.Shane

 

എസ്.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി.ജഗദീഷാണ് ചിത്രത്തിന്റെ നിർമാണം. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ഷെയ്നിനൊപ്പം കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങളിലെത്തും. സുന്ദരമൂർത്തി ചിത്രത്തിന് സംഗീതം നിർവ്വഹിക്കുമ്പോൾ പ്രസന്ന എസ്. കുമാറാണ് ഛായാഗ്രഹണം. ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. നേരത്തേ നടൻ ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടിരുന്നു.

എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും സംവിധാനം ചെയ്ത ‘ലിറ്റിൽ ഹാർട്ട്സ്’ ആണ് ഷെയ്ൻ നിഗം നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഷൈൻ ടോം ചാക്കോ, ബാബുരാജ്, മഹിമ നമ്പ്യാർ, രമ്യ സുവി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസാണ് ചിത്രം നിർമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *