കോട്ടക്കൽ കുറ്റിപ്പുറം ജുമാ മസ്ജിദിലെ ഇരട്ടക്കൊലപാതകം; ഒമ്പത് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു

Kottakal Kutippuram Juma Masjid Double Murder

 

കൊച്ചി: കോട്ടക്കൽ കുറ്റിപ്പുറം ജുമാ മസ്ജിദിൽ നടന്ന ഇരട്ടക്കൊലപാതകക്കേസിൽ ഒമ്പത് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കി. കുറ്റപത്രത്തിലെ ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ശിക്ഷ റദ്ദാക്കിയത്.

2008 ആഗസ്റ്റ് 29നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. ആലിക്കൽ സ്വദേശികളും സഹോദരങ്ങളുമായ അബ്ദു, അബൂബക്കർ എന്നിവരാണ് കൊല്ലപ്പെട്ടത്. പള്ളിയിലെ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *