വൈദ്യുതി മോഷ്ടിച്ചതിന് കഴിഞ്ഞ സാമ്പത്തിക വർഷം 41 കോടി പിഴ ചുമത്തിയതായി കെ എസ് ഇ ബി
തിരുവനന്തപുരം:വൈദ്യുതി മോഷ്ടിച്ചതിന് കഴിഞ്ഞ സാമ്പത്തിക വർഷം 41 കോടി പിഴ ചുമത്തിയതായി കെ എസ് ഇ ബി അറിയിച്ചു. 31,213 പരിശോധനയാണ് കഴിഞ്ഞ വർഷം നടത്തിയത്. ഈ വർഷം ഇതുവരെ 4149 പരിശോധന നടത്തിയെന്നും, 9.38 കോടി പിഴ ചുമത്തിയെന്നും കെ എസ് ഇ ബി അറിയിച്ചു.KSEB
ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് പുറത്തുവിട്ട പരിശോധനയുടെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്.
799 സ്ഥലത്ത് വൈദ്യുതി ദുരൂപയോഗവും , 30 സ്ഥലത്ത് വൈദ്യുതി മോഷണവും കണ്ടെത്തി. ഒരു കാരണവശാലും വൈദ്യുതി മോഷ്ടിക്കരുതെന്ന കർശന നിർദേശത്തോടുകൂടിയാണ് കെ എസ് ഇ ബി ഈ വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.
മലപ്പുറം വഴിക്കടവില്‍ വൈദ്യുതക്കെണിയില്നിന്നു ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തിന് പിന്നാലെയാണ് കെ എസ് ഇ ബി കണക്ക് പുറത്തുവിട്ടത്.