കൊണ്ടോട്ടിയിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

 

കൊണ്ടോട്ടിയുടെ നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല.

 

പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സാണ് തങ്ങൾസ് റോഡ് ജങ്ഷന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞത്. നിയന്ത്രണംവിട്ട ബസ് ഇടതുവശത്തേക്ക് മറിയുകയായിരുന്നു. ഞായറാഴ്ചയായതിനാലും സമീപത്ത് മറ്റ് വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതിനാല്‍ വൻദുരന്തം ഒഴിവയി.

 

ബസിലും യാത്രക്കാർ കുറവായിരുന്നു. അപകടത്തിന് പിന്നാലെ ഗതാഗതം തടസപ്പെട്ടെങ്കിലും വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ജെ.സി.ബി ഉപയോഗിച്ച് വാഹനം നിവര്‍ത്തി സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്. അതേസമയം ഇവിടെ ബസുകളുടെ അമിത വേഗത പതിവാണെന്നും പലപ്പോഴും വലിയ ഭാഗ്യത്തിനാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാറുള്ളത് എന്നും നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *