KSSPA കൊടിയത്തൂർ മണ്ഡലം കൺവെൻഷൻ എം സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) കൊടിയത്തൂർ മണ്ഡലം കൺവെൻഷൻ ഗോതമ്പ റോഡ് ലീഡർ ഭവനിൽ നടന്നു.(KSSPA Kodiathur Constituency Convention was inaugurated by M Sirajuddin.)|KSSPA.കൺവെൻഷൻ മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം സിറാജുദ്ദീനും പ്രതിനിധി സമ്മേളനം KSSPA തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് റോയി തോമസും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു , കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുജാ ടോം എന്നിവർ മുഖ്യാതിഥികളായി. രാജു ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പരപ്പിൽ ഹരിദാസൻ സ്വാഗതം പറഞ്ഞു. കൊടിയത്തൂർ പഞ്ചായത്ത് യുഡിഎഫ് കൺവീനർ യു പി മമ്മദ്, KSSPA തിരുവമ്പാടി നിയോജകമണ്ഡലം സെക്രട്ടറി സുധാകരൻ കപ്പിയടത്ത്, ട്രഷറർ അബ്ദുൽ ബഷീർ കെ കെ , KSSPA ജില്ലാ കൗൺസിലർമാരായ എം. മധു മാസ്റ്റർ, കെ മാധവൻ കുളങ്ങര, യുപി അബ്ദുൽ റസാഖ്, സാദിക്കലി കെ പി , അബ്ദു പാറപ്പുറത്ത്, മുഹമ്മദ് ചാലിൽ, ഇ മുഹമ്മദ് അഷ്റഫ്, വിജയൻ പൂവാട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ക്ഷാമബത്ത നൽകാത്തതിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.