പഹൽഗാം ഭീകരാക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait

കുവൈത്ത് സിറ്റി: ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ഈ ആക്രമണത്തെ രാജ്യം ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.Kuwait

ഏത് രൂപത്തിലുള്ള ഭീകരവാദത്തെയും കുവൈത്ത് ശക്തമായി എതിർക്കുന്നുവെന്നും ഈ ദുഃഖകരമായ വേളയിൽ ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും തങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *