കോട്ടയത്ത് ഉരുൾപൊട്ടൽ; വാഗമൺ റൂട്ടിൽ ഗതാഗതം നിരോധിച്ചു
കോട്ടയം: ജില്ലയിലെ മലയോര മേഖലയിൽ മഴ തുടരുന്നതിനിടെ തലനാട് വെള്ളാനിയിൽ ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീക്കോയി വില്ലേജിലെ ഇഞ്ചപ്പാറ, ആനിപ്ലാവ് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്.
മഴയെതുടർന്ന് മീനച്ചിലാറിന്‍റെ കൈവഴികളിൾ ശക്തമായ ഒഴുക്കുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് തീക്കോയി വില്ലേജിലെ വെളിക്കുളം സ്കൂളിൽ ക്യാമ്പ് തുറന്നു.
അതേസമയം, മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട – വാഗമൺ റൂട്ടിൽ ഗതാഗതം നിരോധിച്ചു. ജില്ല കലക്ടറാണ് ഉത്തരവിറക്കിയത്. വാഗമൺ റോഡിൽ മംഗളഗിരിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.