പള്ളിവാസൽ പെൻസ്റ്റോക്ക് വാൽവിൽ ചോർച്ച; ഷട്ടറുകൾ ഉയർത്തും
ഇടുക്കി: പള്ളിവാസൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതിയിലേക്ക് വെള്ളമെത്തിക്കുന്ന പെൻസ്റ്റോക്ക് വാൽവിൽ ചോർച്ച കണ്ടെത്തി. ചോർച്ച പരിഹരിക്കാനുള്ള നടപടികൾ തുടങ്ങി.Leakage
മൂന്നാർ ഹെഡ് വർക്സ് ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ നാളെ രാവിലെ 6 മണിക്ക് ഉയർത്തും. മുതിരപ്പുഴയാറിന്റെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.