മുള്ളൻ പന്നിയെ അടിച്ചു കൊന്നു; വെള്ളനാട് ശശി വീണ്ടും കുരുക്കിൽ



വെള്ളനാട്: വീടിനുള്ളിൽ കയറിയ മുള്ളൻ പന്നിയെ അടിച്ചു കൊന്ന് നിയമ കുരുക്കിലായി വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റും സി.പി.എം നേതാവുമായ ശശി. മൂന്ന് വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ശശിക്കെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്.

2024 വരെ കോൺഗ്രസിലായിരുന്ന വെള്ളനാട് ശശി പിന്നീട് സി.പി.എംൽ ചേർന്ന് മത്സരിച്ച് പ്രസിഡന്‍റ് സ്ഥാനത്തെത്തുകയായിരുന്നു. ആറാം തവണയാണ് വെള്ളനാട് ശശി പഞ്ചായത്ത് പ്രസിഡന്‍റാകുന്നത്. സ്ഥിരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിവാദങ്ങളിൽ ഇടം പിടിച്ച ആളാണ് ശശി. അടുത്തിടെ വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടിരുന്നു. 2024ല്‍ പത്തനംതിട്ടയിൽ കടയിൽ അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളയും മർദിച്ചതിന് വെള്ളനാട് ശശി അറസ്റ്റിലായിരുന്നു.

2021 ഉ​ദ്ഘാ​ട​ന​ത്തി​ന് ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​രോ​ഗ്യ സ​ബ് സെൻറ​റി​െൻറ ശി​ലാ​ഫ​ല​കം ത​ല്ലി​ത്ത​ക​ർ​ത്തതിനും അറസ്റ്റിലായിരുന്നു.