77-81 സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ലോക്പോൾ സർവേ, എൽ.ഡി.എഫിന് 58-62 സീറ്റുകൾ; എൻ.ഡി.എക്ക് 1-2 സീറ്റുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫിന് വിജയം പ്രവചിച്ച് വീണ്ടും ലോക്പോൾ സർവേ. തെരഞ്ഞെടുപ്പിൽ 77 മുതൽ 81 സീറ്റുകൾ വരെ നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് ലോക്പോളിന്‍റെ അന്തിമ പ്രീ-പോൾ സർവേ ഫലം പറയുന്നത്. എൽ.ഡി.എഫ് 58 മുതൽ 62 വരെ സീറ്റുകളിൽ ഒതുങ്ങും. എൻ.ഡി.എക്ക് ഒന്നു മുതൽ രണ്ടു സീറ്റുകൾ വരെയും പ്രവചിക്കുന്നു.
യു.ഡി.എഫിന് 42-44 ശതമാനം വോട്ട് പ്രവചിക്കുന്ന സർവേ എൽ.ഡി.എഫ് 39-41 ശതമാനം വരെ വോട്ട് നേടിയേക്കാമെന്നും പറയുന്നു. ബി.ജെ.പി 14-16 ശതമാനം വരെ വോട്ട് ലഭിച്ചേക്കാമെന്നും പറയുന്നു. മാർച്ച് 16 മുതൽ 31 വരെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ലോക്‌പോളിന്റെ പ്രവചനം. 36,400 പേരിൽനിന്നാണ് അഭിപ്രായം ആരാഞ്ഞത്. ഫെബ്രുവരിയിൽ നടത്തിയ പ്രീ-പോൾ സർവേയിലും യു.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചത്.
തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ പ്രചാരണവും തിളച്ചുമറിയുകയാണ്. ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ്. മെയ് നാലിന് ഫലം പ്രഖ്യാപിക്കും.
