മാധ്യമം ഹെൽത്ത് കെയർ സമാനതകളില്ലാത്ത സാന്ത്വന സ്‌പർശം -എം.ഐ. അബ്‌ദുൽ അസീസ്

വേ​ങ്ങ​ര: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സാ​ന്ത്വ​ന സ്പ​ർ​ശ​മാ​ണ് ‘മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ’ പ​ദ്ധ​തി​യെ​ന്ന് ഹെ​ൽ​ത്ത് കെ​യ​ർ ചെ​യ​ർ​മാ​ൻ എം.​ഐ. അ​ബ്ദു​ൽ അ​സീ​സ്. വി​ദ്യാ​ർ​ഥി​ക​ളി​ൽ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും സേ​വ​ന മ​ന​സ്സും വ​ള​ർ​ത്തി എ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. വ​ലി​യ​പ​റ​മ്പ് മ​ല​ബാ​ർ സെ​ൻ​ട്ര​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​രൂ​പി​ച്ച നാ​ലു​ല​ക്ഷം രൂ​പ ഏ​റ്റു​വാ​ങ്ങു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്കൂ​ൾ ചെ​യ​ർ​മാ​ൻ പി. ​അ​ബ്ദു​റ​ഹ്മാ​നി​ൽ​നി​ന്ന് എം.​ഐ. അ​ബ്ദു​ൽ അ​സീ​സ് ചെ​ക്ക് ഏ​റ്റു​വാ​ങ്ങി. ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഖ്യ സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ ഐ​ൻ മ​റി​യം, ഇ.​കെ. ന​ഹ​ന, ആ​യി​ശ ന​ശ്‌​വ, നി​ദാ​ൽ ഈ​സ, നി​ഷാ​ൻ അ​ഹ്മ്ദ്, മു​ഹ​മ്മ​ദ് റ​സി​ൻ ഷാ, ​ജാ​ന​വി​ക, ഇ​സ യ​ശ്‌​വി, സി.​എ​ച്ച്. മ​ൻ​ഹ, മി​സ്‌​ല മ​റി​യം, ബി​ലാ​ൽ യ​സാ​ൻ ഫാ​റൂ​ഖ്, അ​ന മെ​ഹ്‌​വി​ഷ്, ‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​ർ സ്കൂ​ൾ കോ​ഓ​ഡി​നേ​റ്റ​ർ പി. ​ശി​ജി​ത, ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഖ്യ സ​മാ​ഹ​രി​ച്ച ക്ലാ​സ് ടീ​ച്ച​ർ ഫാ​ത്തി​മ ഷെ​മീ​ന എ​ന്നി​വ​ർ​ക്ക് മാ​ധ്യ​മ​ത്തി​ന്റെ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

സ്കൂ​ൾ ചെ​യ​ർ​മാ​ൻ പി. ​അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ബാ​ർ സെ​ൻ​ട്ര​ൽ സ്കൂ​ൾ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​ലീം, ഹെ​ൽ​ത്ത് കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എം. ​അ​ബ്ദു​ല്ലാ​ഹ്, എ.​ആ​ർ. ന​ഗ​ർ മാ​ധ്യ​മം ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ പ്ര​ഫ. ഹം​സ അ​രീ​ക്ക​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ. ​അ​ബ്ദു​ൽ സ​ലാം, ട്ര​സ്റ്റ് മെ​മ്പ​ർ​മാ​ർ സി.​പി. യൂ​നു​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഇ​ർ​ഷാ​ന അ​മ​ര​ക്കാ​ട​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​കെ. മു​ഹ്‌​സി​ന, സ്കൂ​ൾ പാ​ർ​ല​മെ​ന്റ് മെം​ബ​ർ​മാ​രാ​യാ​യ നി​ഷ്മ​ൽ പൂ​ങ്ങാ​ട​ൻ, നു​സി​ൽ റ​ഹ്മാ​ൻ, ഫ​ർ​ഹാ ശാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​ഹ​മ്മ​ദ് ജം​ഷീ​ർ ന​ഹ സ്വാ​ഗ​ത​വും മോ​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഹെ​ഡ് അ​ബ്ബാ​സ് ക​ല്ലി​ങ്ങ​ൽ ന​ന്ദി​യും മു​ഹ​മ്മ​ദ് മാ​സി​ൻ പ്രാ​ർ​ഥ​ന​യും ന​ട​ത്തി.