‘മധുരം, മാതൃത്വം’ പ്രസവാനന്തര പരിചരണ പദ്ധതിക്ക് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി

Maduram Madrthvam Urangattiri
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മധുരം, മാതൃത്വം, പ്രസവാനന്തര പരിചരണ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസനത്ത് കുഞ്ഞാണി അധ്യക്ഷത വഹിച്ചു.
ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് വേണ്ടി അമ്മയുടെ ആരോഗ്യവും അതിപ്രധാനമാണ്
ആയതിനു വേണ്ടിയിട്ടാണ് ഈ പ്രൊജക്റ്റ് തയ്യാറാക്കിയതന്ന് വിശദീകരിച്ചു.
ഒൻപത് മാസം ഗർഭിണികളായ സ്ത്രീകളും, പ്രസവിച്ചു 45 ദിവസം തികയാത്ത അമ്മമാരും ആണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ
പ്രസവാനന്തര ചികിത്സയെ കുറിച്ചുള്ള ശാസ്ത്രീയമായ മാർഗനിർദ്ദേശങ്ങളും, ഗുണമേന്മയുള്ള ആയുർവേദ ഔഷധങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് നൽകുന്നുണ്ട്.
ഗ്രാമപഞ്ചായത്തിലെ അർഹതപ്പെട്ട ഗർഭിണികളുടെയും, പ്രസവിച്ച് 45 ദിവസം പൂർത്തീകരിക്കാത്ത അമ്മമാരുടെയും ലിസ്റ്റ് തയ്യാറാക്കി എല്ലാവർക്കും ഔഷധമൂല്യമുള്ള മരുന്നു ലഭ്യമാക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്, ആയുർവേദ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഈ പദ്ധതി നിർവഹണം നടത്തും, നടപ്പുവർഷം രണ്ടുലക്ഷം രൂപയാണ് പദ്ധതിക്ക് വകയുരുത്തിയത്,
കൂടാതെ ആയുർവേദ ആശുപത്രിയിൽ മരുന്നു വാങ്ങുന്നതിന് ഗ്രാമപഞ്ചായത്ത് ഈ വർഷം 10 ലക്ഷം രൂപ വകയുരുത്തി മരുന്നു വാങ്ങിയിട്ടുമുണ്ട്.
ഉദ്ഘാടന ചടങ്ങിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി അലീമ, ആസൂത്രസമിതി വൈസ് ചെയർമാൻ പി കെ അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി അനുരൂപ്, ജമീല നജീബ്, കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ് അഗ്നസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ബൈജു, എന്നിവർ പ്രസംഗിച്ചു.
ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെബിൻ, ബോധവൽക്കരണ ക്ലാസ് നടത്തി. ആശാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, എന്നിവർ പരിപാടിയിൽ പങ്കാളികളായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി മുഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *