സി .പി.ഐ മുതുവല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു.
ഇന്ന് നവം.14 ശിശുദിനത്തിൽ
സി.പി.ഐ മുതുവല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരുന്നുകൾക്ക് മധുരം വിതരണം ചെയ്തു.
പലസ്തീനിലും ഗാസയിലും നിരവധി കുരുന്നുകൾ മൃഗീയമായി കൊലചെയ്യപ്പെടുന്ന ദുരന്തകാലമാണ് കടന്ന് പോകുന്നതെന്നും നമ്മുടെ നാട്ടിലും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നത് അവസാനിപ്പിക്കാൻ നമ്മുക്ക് ഒറ്റക്കെട്ടായി കഴിയണമെന്നും കമ്മറ്റി ആഹ്വാനം ചെയ്തു.
ആലുവ പീഢന കേസിലെ പ്രതിക്ക് തൂക്ക് കയർ ഇന്ന് ശിശുദിനത്തിൽ വിധിച്ചത് അഭിനന്ദനാർഹമാണന്നും കൂട്ടിച്ചേർത്തു. പോക്സോ കേസുകൾ ഇല്ലാത്ത, കുരുന്നുകൾ കളിച്ചും ചിരിച്ചും പഠിച്ചും കഴിയുന്ന സുന്ദരമായ കാലം ഉണ്ടാവട്ടെ എന്നും ആശംസിച്ചു.
ലോക്കൽ സെക്രട്ടറി അസ്ലം ഷേർ ഖാൻ സംസാരിച്ചു.
ഹനീഫ, സൈതലവി, ശിഹാബ്, ബീരാൻ കുട്ടി, ജാബിർ എന്നിവർ നേതൃത്വം നൽകി.