മലബാർ ദേവസ്വം ബോർഡിന് 7 കോടി രൂപ കൂടി നൽകും : മന്ത്രി വി എൻ വാസവൻ

Devaswom

തിരുവനന്തപുരം: മലബാർ ദേവസ്വത്തിനു കീഴിലുള്ള ജീവനക്കാരുടെ ശമ്പള കുടിശിക പരിഹരിക്കുന്നതിനുവേണ്ടി സർക്കാർ ഏഴുകോടി രൂപകൂടി അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ടന്ന് ദേവസ്വം വകുപ്പ് മന്ത്രി നിയമസഭയെ അറിയിച്ചു. ഇത് ലഭിക്കുന്നതോടെ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പള കുടിശികയുടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.Devaswom

മലബാറിൽ ദേവസ്വം ബോർഡിന് ക്ഷേത്രങ്ങളിൽ നിയന്ത്രണമില്ല മേൽനോട്ടമാണ് ഉള്ളത്. ക്ഷേത്രങ്ങൾ അതാത് കമ്മിറ്റികളുടെ കീഴിലാണ് പ്രവർത്തിക്കുന്നത് . ബോർഡിന്റെ വരുമാനം എന്നു പറയുന്നത് സർക്കാർ ഗ്രാന്റാണ്. 2023-24 സാമ്പത്തിക വർഷം 21,7519380രൂപ ഇതുവരെ മലബാർ ദേവസ്വത്തിന് അനുവദിച്ചു കഴിഞ്ഞു. അതിനു പുറമെയാണ് എഴുകോടി അനുവദിക്കുന്നത്.

ഉത്തരമലബാറിലെ ആചാരസ്ഥാനികരുടെുംടെയും , കോലധാരകളുടെയും പ്രതിമാസ ധനസഹായം 1400 ൽ നിന്ന് 1600 ആക്കി വർദ്ധിപ്പിക്കുന്നതിനു സർക്കാർ തീരുമാനം എടുത്തു. ഇതിന് അർഹരായ പുതിയ ആളുകളെ കണ്ടെത്തുന്നതിനുള്ള നടപടിയും സ്വീകരിച്ചു വരികയാണ്. നടപ്പു സാമ്പത്തിക വർഷം ഈ ഇനത്തിൽ 5.3 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുവേണ്ടി കൂടുതൽ തുക കണ്ടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

മലബാർ ദേവസ്വം നിയമം കാലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ ബില്ല് സർക്കാരിന്റെ പരിഗണനയിലാണ്. കേരളത്തിലെ ദേവസ്വങ്ങളുടെ പ്രവർത്തനവും ഭരണനിർവ്വഹണവും കാര്യക്ഷമമാക്കുന്നതിനും , പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും ക്ഷേത്രങ്ങളിലെ വഴിപാട്, വഴിപാടിതര വരുമാനം വർദ്ധിപ്പിക്കുന്നതിനും വിവിധങ്ങളായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *