മലർവാടി ബാലസംഘം ഏരിയ സംഗമം നടത്തി.
വെളിച്ചമാണ് തിരുദൂതർ
മലർവാടി ബാലസംഘം അരീക്കോട് ഏരിയ ഒത്തുചേരൽ കിഴുപറമ്പ് ഹിക്മ ഹാളിൽ വെച്ചു നടന്നു. യോഗത്തിൽ ബാലസംഘം വനിത കോഡിനേറ്റർ സാജിദ ജമാൽ സ്വാഗതം പറഞ്ഞു. ഏരിയ കോഡിനേറ്റർ അബ്ദുല്‍ ഗഫൂര്‍. എ. പി. അധ്യക്ഷത വഹിച്ചു. മജീഷ്യൻ റഫീഖ് പോത്തുകല്ല് കുട്ടികളുമായി സംവദിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് പി. വി. ഇബ്റാഹീം സമാപനം നിർവ്വഹിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി.
മുംതസ് .കെ.സി. പി.കെ. ഷരീഫ, ബുഷ്റ എം.സി തുടങ്ങിയവർ നേതൃത്വം നൽകി.