മഞ്ചേരിയിൽ വായോധികന് ക്രൂര മർദ്ദനം; ഓട്ടിസം ബാധിതനായ മകനും പരുക്ക്

 

മലപ്പുറം മഞ്ചേരിയിൽ വായോധികന് ക്രൂര മർദ്ദനം. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65 കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മർദ്ദനത്തിന് ഇരയായയത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ,ഓട്ടിസം ബാധിതനായ ഉണ്ണിയുടെ മകനും പരുക്കേറ്റു.

സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിന് തുടർന്ന് ബന്ധു ആണ് മർദ്ദിച്ചത് എന്ന് ഉണ്ണി മുഹമ്മദ് പറഞ്ഞു. മഞ്ചേരി പൊലീസിൽ പരാതി നൽകി. മുളക്പൊടി എറിഞ്ഞ ശേഷമാണ് മർധിച്ചതെന്ന് ഉണ്ണി മുഹമ്മദ് പറയുന്നു.

 

ക്രൂരമായ മർദ്ധനമാണ് ഉണ്ടായത്. ബന്ധുവായ യൂസഫും മകർ റാഷിനും ചേർന്നാണ് മർദിച്ചത്. കേസിൽ പെട്ട സ്ഥലമായത് കൊണ്ടാണ് ജെസിബി കൊണ്ട് പണി എടുക്കരുതെന്ന് പറഞ്ഞത്. ഇരുമ്പ് വടി ഉപയോഗിച്ചും മർദ്ധിച്ചുവെന്ന് ഉണ്ണി മുഹമ്മദ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *