‘മാര്‍ക്കോ’യ്ക്ക് ടിവി ചാനലുകളിൽ വിലക്ക്; പ്രദര്‍ശന അനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്

Marco

കൊച്ചി: മാർക്കോ സിനിമയ്ക്ക് ടിവിയിൽ പ്രദർശന അനുമതി നിഷേധിച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍(സിബിഎഫ്സി). സിനിമ ലോവർ ക്യാറ്റഗറിയിലേക്ക് മാറ്റാനുള്ള അപേക്ഷയാണ് സിബിഎഫ്സി നിരസിച്ചത്. അക്രമങ്ങൾ ഉള്ള ഭാഗം നീക്കം ചെയ്യാതെ സിനിമ പ്രദർശിപ്പിക്കാനാവില്ലെന്ന് സെൻസർ ബോർഡ് വ്യക്തമാക്കി.Marco

യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത തരത്തിൽ വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു സെൻസർ ബോർഡിന്റെ വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.

അതേസമയം മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ലെന്ന് നിർമാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞു. മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ലെന്നും പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്ന് കരുതിയെന്നും ഷെരിഫ് മുഹമ്മദ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *