സമുദ്രജീവികളിൽനിന്ന്​ ഓർത്തോപീഡിക് ചികിത്സക്ക് ജൈവ പശ

തി​രു​വ​ന​ന്ത​പു​രം: സി​ന്ത​റ്റി​ക് പ​ശ​ക്കു​പ​ക​രം പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ല്ലെ​തെ അ​സ്ഥി സം​ബ​ന്ധ​മാ​യ സ​ർ​ജ​റി​ക്ക്‌ ഉ​പ​യോ​ഗി​ക്കാ​വു​ന്ന മ​റൈ​ൻ ജൈ​വ ഓ​ർ​ത്തോ പ​ശ​യു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തി പ​ഠ​നം. നാ​ഷ​ന​ൽ കോ​ള​ജ് ബ​യോ​കെ​മ​സ്ട്രി വി​ഭാ​ഗം അ​സി. പ്ര​ഫ. ഡോ. ​കെ.​എ​ൽ. ന​വീ​ൻ, റി​സ​ർ​ച് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ പി.​ജി. ശ്രീ​ദേ​വി, റോ​ഷ്‌​മി രാ​ജേ​ഷ്, എ​സ്. ദ​ർ​ശി​നി, എം. ​ആ​മി​ന എ​ന്നി​വ​രാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്പോ​ർ​ട്സ് സ​ർ​ജ​റി കോ​ൺ​ക്ലേ​വ് 2026 ൽ ​പ​ഠ​ന​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

അ​സ്ഥി​ക​ളു​ടെ ഒ​ടി​വു​ക​ൾ സു​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച ക​ല​ക​ളെ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും ബ​യോ​മെ​റ്റീ​രി​യ​ലു​ക​ളും ജൈ​വാ​ധി​ഷ്ഠി​ത പ​ശ​ക​ളും ഓ​ർ​ത്തോ​പീ​ഡി​ക്സ് മേ​ഖ​ല​യി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു.

സ്വാ​ഭാ​വി​ക​മാ​യും കൃ​ത്രി​മ​മാ​യും നി​ർ​മി​ക്കു​ന്ന ഇ​ത്ത​രം പ​ശ​ക​ൾ ശ​രീ​ര​ത്തി​ലെ ജൈ​വ​ക​ല​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യും പ​രി​ക്കേ​റ്റ ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ്ഥി​ര​ത ന​ൽ​കു​ക​യും ചെ​യ്യു​ന്നു. ജൈ​വ​പൊ​രു​ത്ത​ക്ഷ​മ​ത, ജൈ​വ​വി​ഘ​ട​ന​ക്ഷ​മ​ത, കു​റ​ഞ്ഞ വി​ഷാം​ശം എ​ന്നി​വ​യാ​ണ് ഇ​വ​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ. അ​സ്ഥി​ക​ളു​ടെ ഒ​ടി​വു​ക​ൾ നേ​രി​ട്ടും പ​രോ​ക്ഷ​മാ​യും സു​ഖ​പ്പെ​ടു​ന്ന പ്ര​ക്രി​യ​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വ് നൂ​ത​ന പ​ശ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ വി​ക​സ​ന​ത്തി​ന് സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്.

സ​മു​ദ്ര​ജീ​വി​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ജൈ​വ​പ​ശ​ക​ൾ, പ്ര​ത്യേ​കി​ച്ച് ക​ട​ൽ​ച്ചി​പ്പി​ക​ളി​ൽ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മ​സ​ൽ ഫൂ​ട്ട് പ്രോ​ട്ടീ​നു​ക​ൾ ഈ​ർ​പ്പ​മു​ള്ള പ്ര​ത​ല​ങ്ങ​ളെ​പ്പോ​ലും ഒ​ട്ടി​പ്പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കും. ടൈ​റോ​സി​നി​ൽ​നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്ന 3, 4- ഡൈ​ഹൈ​ഡ്രോ​ക്സി​ഫെ​നി​ലാ​ല​നൈ​ൻ എ​ന്ന ഘ​ട​ക​മാ​ണ് ഈ ​പ​ശ​ക​ളു​ടെ ഒ​ട്ടി​പ്പി​ടി​ക്കു​ന്ന ക​ഴി​വി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​ത്. ഫൈ​ബ്രി​ൻ, ജെ​ലാ​റ്റി​ൻ, കൊ​ളാ​ജ​ൻ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ജൈ​വ​പ​ശ​ക​ളും വൈ​ദ്യ​ശാ​സ്ത്ര​ത്തി​ൽ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു. ഓ​ർ​ത്തോ​പീ​ഡി​ക്സ് ചി​കി​ത്സ​ക്കു പു​റ​മേ, മ​രു​ന്നു​ക​ൾ ശ​രീ​ര​ത്തി​ലെ നി​ർ​ദി​ഷ്ട ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ലും ഇ​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

പ​ഠ​ന​റി​പ്പോ​ർ​ട്ടി​ൽ നാ​ഷ​ന​ൽ കോ​ള​ജി​ലെ ബി​യോ​കെ​മി​സ്ട്രി പ​ഠ​ന​വി​ഭാ​ഗം തു​ട​ർ​പ​ഠ​നം ന​ട​ത്തി​വ​രു​ന്ന​താ​യി നാ​ഷ​ന​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​എ. ഷാ​ജ​ഹാ​നും റി​സ​ർ​ച്ച് ഗൈ​ഡ് ഡോ. ​കെ.​എ​ൽ. ന​വീ​നും അ​റി​യി​ച്ചു.