അൽജാമിഅഃ അൽ ഇസ്‌ലാമിയ ട്രാന്‍സ്‌ലേഷന്‍ കോഴ്‌സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; ശൈഖ് അബ്ദുൽ മജീദ് ഒന്നാം റാങ്ക്

ശാന്തപുരം: ശാന്തപുരം അല്‍ ജാമിഅയുടെ ഫാക്കല്‍റ്റി ഓഫ് ലാഗ്വേജസ് ആൻഡ് ട്രാന്‍സ്‌ലേഷനിന് കീഴിലുള്ള പി.ജി ഡിപ്ലോമ കോഴ്‌സിന്റെ 2025 -2026 ബാച്ച് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ശൈഖ് അബ്ദുൽ മജീദ് ഒന്നാം റാങ്കിന് അർഹനായി. വി.എ ഹന രണ്ടാം റാങ്കും സൽമാൻ അൻസാരി മൂന്നാം റാങ്കും കരസ്ഥമാക്കി. റിസൾട്ട് വിവരങ്ങൾ അൽജാമിഅഃ വെബ് സൈറ്റിൽ (. www.aljamia.net ) ലഭ്യമാണെന്ന് ഫാക്കല്‍റ്റി ഓഫ് ലാഗ്വേജസ് & ട്രാന്‍സ്‌ലേഷൻ പ്രിൻസിപ്പാൾ അറിയിച്ചു.

2025 -2026 ബാച്ച് പുറത്തിറങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ ബാച്ചിലെ മിക്കവാറും എല്ലാവരും വിദേശങ്ങളിലടക്കം വിവിധ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചുവെന്നത് അൽജാമിഅഃ ട്രാൻസ്‌ലേഷൻ കോഴ്സിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്.

പ്രാക്റ്റിക്കല്‍ ട്രൈനിങിന് ഊന്നല്‍ നല്‍കിയാണ് പി.ജി ഡിപ്ലോമ കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുത്. സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങളുള്ള കോഴ്‌സ് അറബിക് ഇംഗ്ലീഷ് ഭാഷകള്‍ക്ക് മുഖ്യ പ്രാധാന്യം നല്‍കുന്നു. ഡിഗ്രിയോ തതുല്യ യോഗ്യതയോ ഉള്ള ഇംഗ്ലീഷ്-അറബി ഭാഷകളിൽ സാമാന്യ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അടുത്ത ബാച്ച് പ്രവേശനത്തിന് 2027 ഏപ്രിൽ മാസത്തിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. വിശദ വിവരങ്ങള്‍ക്ക് 9495809297, 9495140155 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.