കർണാടകയിലെ വെറുപ്പിന്റെ കമ്പോളം പൂട്ടി, സ്‌നേഹത്തിന്റെ കട തുറന്നു: രാഹുൽ ഗാന്ധി
കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ സംസ്ഥാനത്തെ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. കർണാടകയിൽ വെറുപ്പിന്റെ കമ്പോളം അവസാനിച്ച് സ്‌നേഹത്തിന്റെ കമ്പോളം തുറന്നെന്നും രാഹുൽ പറഞ്ഞു.
Read Also:വിവാദങ്ങളിൽ മാത്രമല്ല, രാഷ്ട്രീയ നിലപാടുകളിലും വ്യത്യസ്തൻ; കെ സിദ്ധരാമയ്യ വരും മുഖ്യമന്ത്രിയോ?
‘ക്രോണി ക്യാപ്പിറ്റലിസവും സാധാരണ ജനങ്ങളുടെ ശക്തിയും തമ്മിലായിരിന്നു കർണാടകയിൽ മൽസരം, വെറുപ്പിനെതിരെയുള്ള മത്സരത്തില്‍ സ്‌നേഹത്തിന്റെ വിജയം സംഭവിച്ചു. കർണാടകയിലെ ജനങ്ങൾക്ക് ഹൃദയംഗമമായ നന്ദി, വിദ്വേഷം കൊണ്ടല്ല ഞങ്ങൾ ഈ യുദ്ധത്തിൽ പോരാടിയത്. ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാർ കർണാടകയിൽ ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞു’- രാഹുൽ പറഞ്ഞു.
അതേസമയം, കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. മന്ത്രിമാര്‍ ഉള്‍പ്പെടെ ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ക്ക് അടിതെറ്റി. വോട്ടെണ്ണല്‍ അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് 137 സീറ്റില്‍ മുന്നിലാണ്. ബി.ജെ.പി 62 സീറ്റിലും ജെ.ഡി.എസ് 21 സീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
Pingback: ‘പിന്തുണച്ചവർക...........Karnataka election 2023 Narendra Modi wishes congress good luck.