പരാതി പറഞ്ഞു മടുത്തു; ദുർഗന്ധം വമിച്ച് കിഴുപറമ്പിലെ മാലിന്യ നിർമാർജന കേന്ദ്രം
പന്ത്രണ്ടാം വാർഡിനോട് ചേർന്ന് പതിമൂന്നാം വാർഡ് മെലാപറമ്പിൽ സ്ഥിതിച്ചെയ്യുന്ന മാലിന്യ നിർമാർജന കേന്ദ്രത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നു. നിരവധി തവണ മെമ്പർമാർക്കും കേന്ദ്രത്തിന്റെ ഉടമയ്ക്കും പരാതി നൽകിയിട്ടും ഒരു മാറ്റവും ഉണ്ടാകുന്നില്ല. പ്രധാനമായും കോഴി വേസ്റ്റ് ആണ് ഇവിടെ സംസ്‌ക്കരിക്കുന്നത്. മുൻപ് ദുർഗന്ധം ഉണ്ടായിരുന്നില്ല. കാലപ്പഴക്കത്തിലൂടെ യന്ത്ര ഭാഗത്തിന് തകരാറും ലീക്കും വരുന്നതിനാലാണ് നിലവിൽ ദുർഗന്ധം വ്യാപിക്കുന്നതെന്ന് കേന്ദ്ര ഉടമ നാട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ ഇത്തരത്തിൽ ലീക്ക് വരുമ്പോൾ പ്രവർത്തിക്കേണ്ട അലാറം സംവിധാനവും പ്രവർത്തിക്കുന്നില്ല. നിലവിൽ മണം വരുമ്പോൾ നാട്ടുകാർ കേന്ദ്ര ഉടമയെ നേരിട്ട് വിളിക്കുകയാണ് ചെയുന്നത്. മുൻപ് പഞ്ചായത്തിൽ നൽകിയ പരാതി മറ്റൊരു മെമ്പർ ഇടപെട്ട് പിൻവലിച്ചതായും ആരോപണമുണ്ട്. പഞ്ചായത്തിനും മെമ്പർമാർക്കും ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഹെൽത്ത് ഡിപ്പാർട്മെന്റിലേക്കും പൊല്യൂഷൻ ബോർഡിനും പരാതി നൽകാൻ ഒരുങ്ങുകയാണ് സമീപവാസികൾ. തുടർന്നും നടപടിയില്ലങ്കിൽ കളക്ടറെ കാണാനും തയാറെടുക്കുന്നുണ്ടെന്ന് നാട്ടുകാർ അറിയിച്ചു