‘ഗ്രേസ് മാർക്ക് ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു’; വോളിബോൾ അസോ.ചാമ്പ്യൻഷിപ്പിന് ബാലാവകാശ കമ്മിഷൻ വിലക്ക്
കോഴിക്കോട്: വയനാട്ടിലും കോഴിക്കോടുമായി നടത്താനിരുന്ന വോളിബോൾ അസോസിയേഷൻ സംസ്ഥാന സബ്ജൂനിയർ, ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുകൾക്ക് വിലക്കേർപ്പെടുത്തി സംസ്ഥാന ബാലാവകാശ കമ്മീഷൻ. ചാമ്പ്യൻഷിപ്പിന്റെ പേരിൽ കുട്ടികളിൽ നിന്ന് ഫീസ് വാങ്ങുന്നതും, ഗ്രേസ്മാർക്ക് ലഭിക്കുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതും ബാലാവകാശ ലംഘനമാണെന്നും വിലയിരുത്തിയാണ് നടപടി.. ചാമ്പ്യൻഷിപ്പ് നിർത്തിവെക്കാൻ വയനാട്,കോഴിക്കോട് ജില്ല പോലീസ് മേധാവികൾക്ക് കമ്മീഷൻ നിർദ്ദേശം നൽകി..