എം.കെ. ഫൈസി വീണ്ടും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ്



മംഗളൂരു: എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റായി എം.കെ. ഫൈസിയെ വീണ്ടും തെരഞ്ഞെടുത്തു. മംഗളൂരുവില്‍ ചേര്‍ന്ന ദ്വിദിന ദേശീയ പ്രതിനിധി സഭയിലാണ് തെരഞ്ഞെടുപ്പ്. മുന്‍ എം.പിയും അഖിലേന്ത്യ മുസ്‌ലിം പേഴ്‌സനൽ ലോ ബോര്‍ഡ് വൈസ് പ്രസിഡന്റുമായ ഉബൈദുല്ല ഖാന്‍ ആസ്മി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

വൈസ് പ്രസിഡന്റുമാര്‍: മുഹമ്മാദ് ഷാഫി, ശൈഖ് മുഹമ്മദ് ദഹ്‌ലാന്‍ ബാഖവി, സീതാറാം കൊയ്‌വാള്‍. ജനറല്‍ സെക്രട്ടറി (അഡ്മിന്‍): മുഹമ്മദ് അഷറഫ് അങ്കജല്‍, ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസിങ്): റിയാസ് ഫറങ്കിപ്പേട്ട്, ജനറല്‍ സെക്രട്ടറിമാര്‍: അബ്ദുല്‍ മജീദ് ഫൈസി, യാസ്മിന്‍ ഫാറൂഖി, ഇല്യാസ് തുംബെ. സെക്രട്ടറിമാര്‍: അല്‍ഫോണ്‍സ് ഫ്രാങ്കോ, യാ മൊഹിദീന്‍, സാദിയ സഈദ, ബി.എസ്. ബിന്ദ്ര, ആത്ത്വിക സാജിദ്, തയീദുല്‍ ഇസ്‌ലാം. ട്രഷറര്‍: അബ്ദുല്‍ സത്താര്‍.

പത്തു മാസത്തിലധികമായി തിഹാര്‍ ജയിലിലാണ് നിലവില്‍ എം.കെ ഫൈസി. ‘യങ് ഡെമോക്രാറ്റ്‌സ്’ എന്ന യുവജന സംഘടനയും പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് മുഹമ്മദ് ഷഫിയാണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍ ഇന്ത്യ മൂവ്‌മെന്റും ട്രേഡ് യൂനിയന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന എസ്.ഡി.ടി.യുമാണ് എസ്.ഡി.പി.ഐയുമായി ബന്ധപ്പെട്ട ബഹുജന സംഘടനകള്‍.