നിമിഷപ്രിയ കേസ്; വധശിക്ഷയിൽ ഉറച്ച് യെമൻ പൗരന്റെ കുടുംബം; ദൈവനീതി നടപ്പാകണമെന്ന് തലാലിന്റെ സഹോദരൻ

Momentary case; Yemeni citizen's family insists on death penalty; Talal's brother wants divine justice to be served

 

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് കടമ്പകൾ ബാക്കി. വധശിക്ഷയിൽ ഉറച്ചുനിൽക്കുകയാണ് കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം. ദൈവനീതി നടപ്പാകണമെന്ന് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹദി ബിബിസിയോട് പ്രതികരിച്ചു. യെമൻ മതപണ്ഡിതർ അനുനയനീക്കം തുടരുന്നുണ്ട്.

തലാലിന്റെ കൊലപാതകം ക്രൂരമായ ഒരു കൊലപാതകമായിരുന്നെന്നാണ് സഹോദരൻ പറയുന്നത്. അതിനാൽ ഈ വിഷയത്തിൽ ദൈവ നീതി നടപ്പാക്കേണ്ടതുണ്ട്. കൊലപാതകത്തോടൊപ്പം തന്നെ വിചാരണ അടക്കമുള്ള നിയമപരമായ നടപടികൾ നീണ്ടുപോയതിലൂടെ തങ്ങൾക്ക് മാനസികമായ സംഘർഷം ഉണ്ടായതായും സഹോദരൻ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മൃതദേഹം വികൃതമാക്കുകയും ഒളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നടക്കമുള്ള രോക്ഷവും അദ്ദേഹം ബിബിസിയോട് പങ്കുവയ്ക്കുന്നുണ്ട്.

 

നടക്കാനിരുന്ന വധശിക്ഷ നീട്ടിവെക്കുന്ന ഒരു സാഹചര്യം ഉണ്ടായെങ്കിലും തലാലിൻറെ കുടുംബത്തെ അനുനയിപ്പിക്കാനോ നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകുന്ന ഒരു തീരുമാനത്തിലേക്ക് അവരെ എത്തിക്കാനോ ഇതുവരെയുള്ള ചർച്ചകളിൽ കഴിഞ്ഞിട്ടില്ല. എങ്കിൽ പോലും അതിനായുള്ള തീവ്രശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. തലാൽ അബ്ദുൽ മഹദിയുടെ കുടുംബാംഗങ്ങളെ അനുനയിപ്പിക്കുവാനുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. യമനിലെ മതപണ്ഡിതരെ ഉൾപ്പെടുത്തിക്കൊണ്ട് ആ ഭരണകൂടത്തിലെ ആളുകളെ അടക്കം ഉൾപ്പെടുത്തിക്കൊണ്ടാണ് ആ ചർച്ച മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പങ്കുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് നേരിട്ട് ഇടപെടാൻ കഴിയാത്ത ഒരു വിഷയമാണ് എന്നതുകൊണ്ടുതന്നെ പ്രാദേശികമായ രണ്ട് പേരുടെ സഹായത്തോടെയാണ് ഇതിൽ തങ്ങൾ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *