സ്‌പോൺസർഷിപ്പിന്റെ പേരിൽ നടത്തുന്ന പണപ്പിരിവും തട്ടിപ്പും അന്വേഷിക്കണം; എകെജിഎസ്എം അസോസിയേഷൻ
തിരുവനന്തപുരം: അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിന്റെ ഭാഗമായുള്ള സ്‌പോൺസർഷിപ്പിനെന്ന പേരിൽ നടത്തുന്ന പണപ്പിരിവും തട്ടിപ്പും അന്വേഷിക്കണമെന്നാവശ്യവുമായി ആൾ കേരള ഗോൾഡ് ആന്റ് സിൽവെർ മർച്ചൻസ് അസോസിയേഷൻ. ജസ്റ്റിൻ പാലത്തറ വിഭാഗം സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്നും എകെജിഎസ്എം അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് അബ്ദുൽ നാസർ ആരോപിച്ചു.Money
മെസി ഇന്ത്യയിലെത്തുന്നതുമായി ബന്ധപ്പെട്ട് സംശയങ്ങൾ നിലനിൽക്കെയാണ് പ്രതികരണം. സ്‌പോൺസർമാർ പണമടക്കാത്തതാണ് പ്രശ്‌നമെന്നായിരുന്നു മന്ത്രി ആരോപിച്ചിരുന്നത്.