‘നീ പോയാല്‍ നിന്നെ ഞാന്‍ കുത്തിക്കൊന്ന് ജയില്‍ പോകും,അല്ലെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കും, സതീശാണ് പറയുന്നത്’; ഷാർജയിൽ മരിച്ച അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

 

കൊല്ലം: ഷാർജ റോളയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി അതുല്യയെ ഭർത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്.കുടുംബം ക്രൈംബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പത്ത് വർഷം ക്രൂരപീഡനം സഹിച്ചെന്ന് അതുല്യ വീഡിയോയിൽ പറയുന്നുണ്ട്.

 

വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് സതീശ് അതുല്യയെ മർദിക്കുന്നുമുണ്ട്. ഷാര്‍ജയില്‍ നിന്ന് പോകാന്‍ നോക്കിയാല്‍ അതുല്യയെ കുത്തിക്കൊന്ന് കൊലവിളിച്ച് ജയിലില്‍ പോകുമെന്നും അല്ലെങ്കില്‍ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുമെന്നും സതീശ് കൊലവിളി നടത്തുന്നതും വിഡിയോയില്‍ കാണാം.

 

‘നീ എവിടെയും പോകില്ല,നീ പോയാല്‍ കുത്തിക്കൊന്ന് ജയിലില്‍ പോകും,അല്ലെങ്കില്‍ സ്വയം ചാകും..ജീവിതം ആഘോഷിച്ചിട്ടുണ്ട് ഞാന്‍. നിന്നെ തീര്‍ക്കാന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ ഒരുമാസത്തെ ശമ്പളം കൂടി വേണ്ട.നീ ആര്‍ക്ക് വേണ്ടിയും ജീവിക്കില്ല’. സതീശ് ഭീഷണിപ്പെടുത്തുന്നതും വിഡിയോയില്‍ കാണാം

 

ദൃശ്യങ്ങളുടെ ഫൊറൻസിക് പരിശോധന നടത്താൻ കോടതി നിർദേശിച്ചു. അതുല്യ ആത്മഹത്യ ചെയ്ത കേസില്‍ കുടുംബത്തിന്റെ പരാതിയില്‍ ഭർത്താവ് സതീശിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.തിരുവനന്തപുരത്ത് നിന്നാണ് സതീശ് അറസ്റ്റിലായത്.ക്രൈംബ്രാഞ്ചാണ് അതുല്യയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നത്.

 

ജൂലൈ 19 നാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *