ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു
ആലപ്പുഴ: ആലപ്പുഴ തകഴിയില്‍ റെയില്‍വേ ക്രോസിന് സമീപം അമ്മയും മകളും ട്രെയിന്‍ തട്ടി മരിച്ചു. കേളമംഗലം സ്വദേശിനി പ്രിയയും (35) മകളും ആണ് മരിച്ചത്. Thakazhi
സ്കൂട്ടറിൽ എത്തിയവർ ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി.