മുജാഹിദ് 10-ാംസംസ്ഥാന സമ്മേളനം; സമ്മേളന സ്മൃതി സംഘടിപ്പിച്ചു
കുനിയിൽ: ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന സന്ദേശത്തിൽ നടക്കുന്ന മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐഎസ്എം കുനിയിൽ അൻവാർ നഗർ ശാഖ സമ്മേളന സ്മൃതി സംഘടിപ്പിച്ചു. 1982 ൽ ഫറോക്കിൽ നടന്ന രണ്ടാം സംസ്ഥാന സമ്മേളനത്തിലെ അനുഭവങ്ങൾ കെ.ടി മഹ്മൂദ് മാസ്റ്റർ പങ്കുവെച്ചു. കെ ടി യൂസുഫ് അധ്യക്ഷനായി. കെ ടി ഹംസ, ഇസ്മായിൽ കാരങ്ങാടൻ, വീരാൻ കിളിക്കോടൻ, പി എ കരീം മാസ്റ്റർ, മമ്മദ് കുട്ടി കൊള്ളശ്ശേരി, എൻ. മുഹമ്മദ് മാസ്റ്റർ, പി.കെ അബ്ദുല്ലത്തീഫ്, എംപി അബ്ദുറഊഫ്, കെ പി അമീറുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.